വിഭൂതി ബുധൻ (Ash Wednesday) ക്രൈസ്തവരുടെ വലിയ നോമ്പിന്റെ ആരംഭത്തെ കുറിക്കുന്നു. ഈ ദിവസം പള്ളികളിൽ വിശ്വാസികളുടെ നെറ്റിയിൽ കുരിശാകൃതിയിൽ ചാരം (വിഭൂതി) പുരട്ടുന്നു. മനുഷ്യാ, നീ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങുകയും ചെയ്യും (ഓർക്കുക നീ മണ്ണാകുന്നു) അല്ലെങ്കിൽ മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിക്കുക എന്ന വാക്യങ്ങൾ ഇതിനൊപ്പം ചൊല്ലുന്നു.